കൊച്ചി: സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴി ഇ ഡി കേന്ദ്ര ഓഫീസിന് കൈമാറി. മുഖ്യമന്ത്രി അടക്കമുള്ള ഉന്നതര്‍ക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകളുള്ള പശ്ചാത്തലത്തില്‍ കേന്ദ്ര ഡയറക്ടറേറ്റിന്‍റെ നിര്‍ദ്ദേശമനുസരിച്ചായിരിക്കും ഇ ഡി തുടര്‍ നടപടികൾ എടുക്കുക.
കഴിഞ്ഞ ദിവസമാണ് സ്വപ്ന സുരേഷിന്‍റെ രഹസ്യ മൊഴിയുടെ പകര്‍പ്പ് ഇ ഡി ക്ക് കിട്ടിയത്. മുഖ്യമന്ത്രിക്കും ഭാര്യയ്ക്കും മക്കളുമടക്കമുള്ള കുടബംബാംഗങ്ങള്‍ക്കും മുൻ മന്ത്രിക്കും എതിരെ ഗുരുതര വെളിപ്പെടുത്തലുകള്‍ മൊഴിയിലുണ്ടെന്നാണ് സൂചന. ഈ പശ്ചാത്തലത്തിലാണ് ഇ ഡി മൊഴി കേന്ദ്ര ഡയറക്ട്രേറ്റിന് കൈമാറിയത്. മാെഴി വിശദമായി പരിശോധിച്ചായിരിക്കും എൻഫോഴ്സ്മെന്‍റ് കേന്ദ്ര ഡയറക്ട്രേറ്റ് തുടര്‍ നടപടികള്‍ സ്വീകരിക്കുകയെന്നും സൂചനകൾ ഉണ്ട്.
















