എലിപ്പനി ബാധിച്ച് മരണം. തിരുവനന്തപുരം കല്ലമ്പലത്ത് ആണ് എലിപ്പനി സ്ഥിരീകരിച്ച് ഒരാൾ മരിച്ചത് . മുള്ളാറംകോട് സ്വദേശി മോഹനനാണ് മരിച്ചത്. ഞായറാഴ്ചയാണ് ഇയാൾ മരിച്ചത്. എലിപ്പനി ബാധിച്ചാണ് മരണമെന്ന് ഇന്ന് വന്ന പരിശോധനാഫലം സ്ഥിരീകരിച്ചു.
എലിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രത പുലർത്തുന്നുണ്ട്. പ്രദേശത്ത് ആരോഗ്യവകുപ്പിന്റെ വിദഗ്‌ധസംഘമെത്തി പരിശോധന നടത്തും. നേരത്തെ ജില്ലയിൽ ചെള്ളുപനി മരണം സ്ഥിരീകരിച്ചിരുന്നതിനു പിന്നാലെയാണ് എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചത്.
















