കോഴിക്കോട്: നാട്ടിൽ സമാധാനം ഉണ്ടാക്കേണ്ട ഉത്തരവാദിത്വം പ്രതിപക്ഷത്തിനില്ലെന്നും ജനങ്ങൾക്ക് സുരക്ഷ ഒരുക്കേണ്ടത് ഭരിക്കുന്നവരാണെന്നും കെ. മുരളീധരൻ എംപി. അടിച്ചാൽ തിരിച്ചടിക്കുമെന്നും ആക്രമിച്ചാൽ പ്രത്യാക്രമണം ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
തല്ലാൻ വരുമ്പോൾ ഗാന്ധിസം പറഞ്ഞിട്ട് കാര്യമില്ല. പോലീസിൽ പരാതി പറഞ്ഞ് കാത്തിരിക്കാൻ പറ്റില്ല. എന്ത് കേസ് വന്നാലും പ്രവർത്തകരെ പാർട്ടി സംരക്ഷിക്കുമെന്നും മുരളീധരൻ വ്യക്തമാക്കി.
















