അടുത്ത ഒന്നരവര്‍ഷത്തിനുളളില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ പത്ത് ലക്ഷം പേര്‍ക്ക് നിയമനമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് പുതിയ അറിയിപ്പ്എല്ലാ വകുപ്പുകള്‍ക്കും മന്ത്രാലയങ്ങള്‍ക്കും ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി. ഇവിടങ്ങളിലെ തൊഴില്‍ സ്ഥിതി അവലോകനം ചെയ്ത ശേഷമാണ് നിര്‍ദേശമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണെന്ന പ്രതിപക്ഷ വിമര്‍ശനം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ പത്ത് ലക്ഷം പേര്‍ക്ക് നിയമനമെന്ന സുപ്രധാന തീരുമാനം വരുന്നത്. വിവിധ സര്‍ക്കാര്‍ മേഖലകളില്‍ നിരവധി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും നിയമന നടപടികള്‍ സാവധാനമായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ തൊഴിൽ നൽകുമെന്ന പ്രഖ്യാപനം.
PM @narendramodi reviewed the status of Human Resources in all departments and ministries and instructed that recruitment of 10 lakh people be done by the Government in mission mode in next 1.5 years.
— PMO India (@PMOIndia) June 14, 2022
















