തിരുവനന്തപുരം: തിരുവനന്തപുരത്ത് വിവിധ പരിപാടികളില്‍ പങ്ക് എടുക്കുന്ന മുഖ്യമന്ത്രിക്ക് ഇന്നും കനത്ത സുരക്ഷ. മുഖ്യമന്ത്രിയുടെ സഞ്ചാരപാതയിലുടനീളമുള്ള ചെറിയ റോഡുകളില്‍ പോലും വന്‍ പോലീസ് സന്നാഹമുണ്ട്.
തിരുവനന്തപുരം റൂറല്‍ എസ്പി ദിവ്യ ഗോപിനാഥിന്‍റെ നേതൃത്വത്തില്‍ നേരിട്ടുള്ള സുരക്ഷയാണ് മുഖ്യമന്ത്രിക്ക് ഒരുക്കിയിട്ടുള്ളത്. അഞ്ച് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് നഗരത്തില്‍ വന്‍ സുരക്ഷ ഒരുക്കിയിരിക്കുന്നത്. ഇഎംഎസ് അക്കാദമിയില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി 10 മണിക്ക് ആരംഭിച്ചു.
















