കയ്റോ: സുഡാനിൽ ഗോത്രവർഗങ്ങൾ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ ഒരാഴ്ചയ്ക്കിടെ നൂറിലധികം ആളുകൾ മരിച്ചതായി റിപ്പോർട്ട്. യുദ്ധമേഖലയായ ദാർഫറിലാണു സംഘർഷമെന്ന് ഐക്യരാഷ്ട്രസഭയുടെ അഭയാർഥിവിഭാഗം വ്യക്തമാക്കി.
പടിഞ്ഞാറൻ ദാർഫർ പ്രവിശ്യയിലെ കുൽബസിൽ അറബ്-ആഫ്രിക്കൻ ഗോത്രവിഭാഗങ്ങൾ തമ്മിലാണ് ഏറ്റുമുട്ടൽ പൊട്ടിപ്പുറപ്പെട്ടത്. പിന്നാലെ അറബ് തീവ്രവാദ സംഘങ്ങൾ ഗ്രാമീണരെ ആക്രമിക്കുകയും ചെയ്തു.
















