ഡൽഹി: രാജ്യത്തെ ഒഴിവുകൾ ചൂണ്ടിക്കാട്ടിയ എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീൻ ഒവൈസിക്ക് നന്ദി പറഞ്ഞ് ബിജെപി എംപി വരുൺ ഗാന്ധി രംഗത്ത്. തൊഴിലില്ലായ്മ റെക്കോർഡ് ഉയർന്ന നിലയിലാണെങ്കിലും 60 ലക്ഷത്തിലധികം കേന്ദ്ര-സംസ്ഥാന സർക്കാർ തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണെന്ന് അസദുദ്ദീൻ ഒവൈസി വെളിപ്പെടുത്തിയത്. ഒഴിവുള്ള തസ്തികകളുടെ എണ്ണം വകുപ്പ് തിരിച്ചടക്കം വിശദീകരിച്ചാണ് ഒവൈസി വെളിപ്പെടുത്തിയത്. ഇത് തന്റെ ഡാറ്റയല്ലെന്നും ബിജെപി എംപി വരുൺ ഗാന്ധി നൽകിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.
തൊഴിലില്ലായ്മയാണ് ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം, രാജ്യത്തെ മുഴുവൻ നേതാക്കളും ഈ വിഷയത്തിലേക്ക് സർക്കാരിന്റെ ശ്രദ്ധ ക്ഷണിക്കണം. തൊഴിലില്ലാത്ത യുവാക്കൾക്ക് നീതി ലഭിക്കണം, എങ്കിൽ മാത്രമേ രാജ്യം ശക്തമാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.
















