മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മഹിളാമോർച്ച പ്രവർത്തകർ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിലും താരം കറുപ്പ്. കറുത്ത വസ്ത്രമണിഞ്ഞാണ് പ്രവർത്തകർ മാർച്ചിന് എത്തിയത്. പൊലീസ് ബാരിക്കേഡ് നിരത്തി പ്രവർത്തകരെ തടഞ്ഞു. പ്രവർത്തകരിൽ ചിലർ ബാരിക്കേഡിനു മുകളിലേക്കു കയറി പ്രതിഷേധിച്ചു.
അതേസമയം പത്തനംതിട്ട പുല്ലാട് നടക്കുന്ന ബിജെപി സംസ്ഥാന സമിതിയിൽ പങ്കെടുക്കുന്ന എല്ലാവർക്കും കറുത്ത മാസ്ക് വിതരണം ചെയ്തു. കറുത്ത മാസ്ക് ധരിച്ചാണ് പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രിയുടെ കോട്ടയം, കൊച്ചി, തവനൂർ എന്നിവിടങ്ങളിലെ പരിപാടികളിൽ കറുത്ത മാസ്കും വസ്ത്രവും വിലക്കിയ പശ്ചാത്തലത്തിലാണ് കറുത്ത മാസ്ക്കും വസ്ത്രവും ധരിച്ച് പ്രതിഷേധം .
















