സ്വപ്ന സുരേഷിനെ ഏത് വിധേനയും സംരക്ഷിക്കുമെന്നും എച്ച്ആര്‍ഡിഎസ് നേതൃത്വം അറിയിച്ചു. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ വെളിപ്പെടുത്തലിന് പിന്നാലെയുണ്ടായ വിവാദത്തില്‍ പിന്നാലെയാണ് സ്വപ്‌നയ്ക്ക്പിന്തുണ പ്രഖ്യാപിച്ച് എച്ച്ആര്‍ഡിഎസ് രംഗത്തെത്തിയത്. സര്‍ക്കാരും പൊലീസും സ്വപ്നയെ കെണിയില്‍ പെടുത്തിയതാണെന്ന് എച്ച് ആര്‍ ഡി എസ് സെക്രട്ടറി അജി കൃഷ്ണന്‍ പറഞ്ഞു. സ്വപ്‌ന എച്ച്ആര്‍ഡിഎസിലെ ജീവനക്കാരിയാണ്. അതുകൊണ്ടാണ് കാര്‍ അടക്കം വിട്ടു നല്‍കി സഹായിക്കുന്നത് എന്നും വ്യക്തമാക്കി.
എല്ലാതരം രാഷ്ട്രീയ വിശ്വാസികളും എച്ച് ആര്‍ ഡി എസിലുണ്ട്. ഇന്ത്യയെ പട്ടിണിരഹിതമാക്കാന്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണിത്. സംഘപരിവാര്‍ മാറ്റി നിര്‍ത്തേണ്ടവരല്ല. സംഘപരിവാര്‍ ഇന്ത്യ ഭരിക്കുന്ന സംവിധാനമാണ്. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് ഫാസിസമാണെന്നും അജി കൃഷ്ണന്‍ ആരോപിച്ചു.
















