കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ കുറ്റവിമുക്തനായ ഫ്രാങ്കോ മുളയ്ക്കൽ വീണ്ടും അധികാരത്തിലേക്ക്. ഫ്രാങ്കോ മുളയ്ക്കൽ ഉടൻ ചമതലയേൽക്കുമെന്ന് ആർച്ച് ബിഷപ്പ് ലിയോ പോൾഡോ വ്യക്തമാക്കി. ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോട്ടയം ജില്ലാ കോടതി വിധി വത്തിക്കാൻ അംഗീകരിച്ചു.
അറസ്റ്റിലായതിന് ശേഷം ഫ്രാങ്കോ മുളയ്ക്കലിനെ ജലന്ധർ രൂപതയുടെ അധ്യക്ഷ പദവിയിൽ നിന്നും നീക്കിയിരുന്നു. 2018ലാണ് ബിഷപ്പ് പദവിയിൽ നിന്ന് താത്കാലികമായി മാറ്റി നിർത്തിയത്. കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയും ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടിരുന്നു.പ്രോസിക്യൂഷന് പ്രതിക്കെതിരെ തെളിവ് കൊണ്ടുവരാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഫ്രാങ്കോയെ വെറുതെ വിട്ടത്.
















