എറണാകുളം: കോതമംഗലം കുട്ടമ്പുഴ പഞ്ചായത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു. പിണവൂര്‍കുടി സ്വദേശി സന്തോഷ് ആണ് കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രി പിണവൂര്‍കുടി സ്‌കൂളിന് സമീപത്തെ തോട്ടില്‍ കുളിയ്ക്കാന്‍ പോയ സന്തോഷിന്റെ മൃതദ്ദേഹം പുലര്‍ച്ചെയാണ് തോടിനോട് ചേര്‍ന്ന് കണ്ടെത്തിയത്.
സന്തോഷിന്റെ മരണത്തില്‍ നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലാണ്. ഉന്നത ഉദ്യോഗസ്ഥരെത്തി ആനശല്യത്തിന് പരിഹാരം കാണാതെ മൃതദേഹം മാറ്റാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. പ്രതിഷേധിച്ച പ്രദേശവാസികളെ മൂന്നാര്‍ ഡി.എഫ് ഒയെത്തി അനുനയിപ്പിച്ചാണ് മൃതദേഹം മാറ്റിയത്.
















