തിരുവനന്തപുരം: കെഎസ്ആർടിസി ബസ്സിൽ ലൈംഗികാതിക്രമം നേരിട്ട സാമൂഹ്യപ്രവർത്തക ഇന്ന് പൊലീസിൽ നേരിട്ട് പരാതി നൽകുമെന്ന് അറിയിച്ചു. ബസ്സിൽ വച്ച് ആക്രമിച്ച യാത്രക്കാരനും ഇയാളെ രക്ഷപ്പെടാൻ സഹായിച്ചെന്ന് ആരോപിച്ച് ബസ് ഡ്രൈവർക്കും എതിരെയാണ് പരാതി നൽകും.
തിരുവനന്തപുരത്ത് നിന്നും നെയ്യാറ്റിൻകരയിലേക്ക് പോകും വഴി ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. യുവതി ബഹളം വെച്ചപ്പോൾ അക്രമിയെ തടയാൻ കണ്ടക്ടർ ശ്രമിച്ചെങ്കിലും, ഡ്രൈവർ ബസിന്റെ വേഗം കുറച്ച് പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചെന്നുമാണ് ഇവരുടെ പരാതി.
















