മലപ്പുറം : ഇന്നും പ്രതിഷേധ സാധ്യത കണക്കിലെടുത്ത്, കനത്ത പൊലീസ് കാവലിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറത്തും കോഴിക്കോട്ടും പൊതുപരിപാടികളിൽ കർശന നിയന്ത്രണം തുടരാനാണ് തീരുമാനം. പങ്ക് എടുക്കുന്നവർ ഒരുമണിക്കൂർ മുമ്പ് എത്തണം. പൊന്നാനി തീരദേശ റോഡ് അടച്ചിടും.
കനത്ത പൊലീസ് സുരക്ഷയിൽ മലപ്പുറത്ത് മുഖ്യമന്ത്രിക്ക് ഇന്ന് രണ്ടു പരിപാടികളാണുളളത്. 10 മണിക്ക് തവനൂർ സെൻട്രൽ ജയിലിന്റെ ഉദ്ഘാടനമാണ് ആദ്യത്തെ പരിപാടി. വേദിക്ക് സമീപത്തേക്ക് യൂത്ത് കോൺഗ്രസ് കരിങ്കൊടി മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
















