ഡൽഹി: നബിവിരുദ്ധ പരാമര്‍ശം നടത്തിയ ബിജെപി നേതാവ് നുപുർ ശർമ്മയെ അറസ്റ്റ് ചെയ്യണമെന്ന് അസദുദീൻ ഒവൈസി വ്യക്തമാക്കി. ഇപ്പോൾ നടക്കുന്ന സംഘർഷങ്ങൾക്ക് കാരണം കേന്ദ്ര സർക്കാർ ആണ്. ആക്രമണങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ നടപടിയെടുക്കണമെന്നും ഒവൈസി ആവശ്യപ്പെടുകയും ചെയ്തു.
അതേസമയം, ബിജെപി നേതാക്കളുടെ നബിവിരുദ്ധ പ്രസ്താവനയ്ക്കെതിരായ പ്രതിഷേധത്തിൽ രാജ്യത്ത് ഇന്നും സംഘർഷം ഉണ്ടായി. മുഹമ്മദ് നബിക്കെതിരായ പരാമർശത്തെ ചൊല്ലിയുള്ള പ്രതിഷേധം പലയിടങ്ങളിലും ഇന്നും വളരെ ആക്രമസക്തമായി. ഹൗറയിൽ പ്രതിഷേധക്കാർ കടകൾക്കും ബിജെപി ഓഫീസിനും തീയിട്ടു. പൊലീസിന് നേരെ ഹൗറയിൽ പ്രതിഷേധക്കാർ കല്ലെറിഞ്ഞതോടെ കണ്ണീർവാതകം പ്രയോഗിച്ചു.
















