പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ മികച്ച മാതൃക സൃഷ്ടിച്ച് കേരളത്തിൽ ഏറ്റവും കൂടുതൽ ഇക്കോ ബ്രിക്‌സ് നിർമ്മിച്ച വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് സ്കൂൾ വിദ്യാർത്ഥി അസ്‌ലമിന് റോട്ടറി ക്ലബ്ബിന്റെ പുരസ്‌കാരം.
ഇക്കോ ബ്രിക്‌സ് എന്ന ആശയം കേരളത്തിൽ എത്തിച്ച വ്യക്തി ഏലിയാസ് ജോൺ എന്ന മാധ്യമ പ്രവർത്തകൻ .2021 മെയ് 15 ന് ഓർമ ഇക്കോ ബ്രിക്‌സ് എന്ന ഒരു ഗ്രുപ്പ് രൂപൂകരിച്ചു പ്രവർത്തനം തുടങ്ങി. ചുരുങ്ങിയ കാലത്തിനുള്ളിൽ കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും ഇന്ന് ഇതിന്റെ പ്രവർത്തനം നടക്കുന്നുണ്ട്. മാത്രമല്ല ഇക്കഴിഞ്ഞ പരിസ്ഥിതി ദിനമായ ജൂൺ 5 എല്ലാ മാധ്യമങ്ങളിലും നിറഞ്ഞു നിന്നത് ഇക്കോ ബ്രിക്‌സ് വാർത്തകളാണ്.
ഒലത്താനിയിൽ നിന്ന് തുടങ്ങിയ ഇക്കോ ബ്രിക്‌സ് ഇരിപ്പിടനിർമാണം ഇന്ന് കേരളത്തിൽ പല ജില്ലകളിലായി 20 ഓളം ഇരിപ്പിടങ്ങൾ നിർമിച്ചു കഴിഞ്ഞു.13644 ecb യിലൂടെ നാലര ടൺ പ്ലാസ്റ്റിക്കിനെ കുപ്പിയിൽ ആക്കി, കടലിൽ പോകാതെ, കത്തിക്കാതെ തടയാൻ കഴിഞ്ഞു. ഇതിനായി ഏറ്റവും കൂടുതൽ നന്ദി പറയേണ്ടതു ഇത് ഏറ്റെടുത്തു അദ്ധ്യാപകരെയും കുട്ടികളെയുമാണ്, അതിൽ ഒന്നര വയസുള്ള അഭിദേവ് മുതൽ 65 വയസ്സുള്ള സരോജമ്മവരെ ഉണ്ട്.കിട്ടുന്ന വേദി എല്ലാം ഇതിനായി ഉപയോഗപ്പെടുത്താനായി സ്വമേധയാ കൂടെയുള്ള ശ്രീരാജ്,സന്ധ്യ, ശ്രീകല, അമ്പിളി, അജിത്ത്, സാബു, സാബു നീലകണ്ടൻ, ശ്രീകുമാരൻ നായർ, ക്രിസ്റ്റിന, രാജൻ, ദിനേഷ് കൂടാതെ രാജസ്ഥാൻ, ദുബായ്, ഇസ്രേൽ എന്നിവിടങ്ങളിലെ ആൾക്കാരും പ്രകൃതിക്കായി കൈകോർത്തവരാണ്.
















