കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ ഹര്‍ജി മാറ്റി. തുടരന്വേഷണം ഭരണ രാഷ്ട്രീയ നേതൃത്വം അട്ടിമറിക്കുന്നെന്നും അന്വേഷണത്തിന് ഹൈക്കോടതി മേല്‍നോട്ടം വഹിക്കണമെന്നുമാവശ്യപ്പെട്ട് അതിജീവിത നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി മാറ്റിയത്. ഹര്‍ജി 17നു പരിഗണിക്കും.
ഹര്‍ജിക്കാരിയുടെ അഭിഭാഷക ആവശ്യപ്പെട്ടതനുസരിച്ചാണ് ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് ഹര്‍ജി മാറ്റിയത്. തുടരന്വേഷണം പാതിവഴിയില്‍ അവസാനിപ്പിച്ചു കുറ്റപത്രം നല്‍കാനാണ് അന്വേഷണസംഘം ഒരുങ്ങുന്നതെന്നും കേസിലെ അന്വേഷണം സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
















