കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ഉമ തോമസ് 15ന് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11ന് സ്പീക്കറുടെ ചേംബറിലാണ് ചടങ്ങ്.
ഇതുസംബന്ധിച്ച് കേരള നിയമസഭാ സെക്രട്ടേറിയറ്റിന്റെ അറിയിപ്പ് ഉമ തോമസിനു ലഭിച്ചു. ആസ്റ്റര്‍ മെഡ്സിറ്റിയിലെ ജോലി ഉമ തോമസ് രാജിവച്ചു. ഫിനാന്‍സ് ഡിപ്പാര്ട്ടുമെന്റില് അസിസ്റ്റന്റ് മാനേജരായിരുന്നു അവര്‍. വെള്ളിയാഴ്ച തനിച്ചെത്തി രാജിക്കത്ത് നല്കിയ അവര്‍ സഹപ്രവര്‍ത്തകരോട് നന്ദി പറഞ്ഞ് മടങ്ങി.
72767 വോട്ടുകള്‍ നേടിയാണ് ഉമ തോമസ് വിജയം നേടിയത്. 2021 ൽ പി.ടി തോമസ് നേടിയത് 59,839 വോട്ടുകളായിരുന്നു. യുഡിഎഫിന് 2021 നേക്കാൾ 12,928 വോട്ടുകൾ ഇപ്പോൾ കൂടി.
എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ് നേടിയത് 47,752 വോട്ടാണ്. കഴിഞ്ഞ തവണ ഇടതുസ്ഥാനാർത്ഥി നേടിയത് 45510 വോട്ടാണ്. ഇടതു വോട്ടുകളിൽ 2242 വോട്ടിൻറെ വർധനയുണ്ടായി. ബിജെപി സ്ഥാനാർഥി എ.എൻ രാധാകൃഷ്ണൻ നേടിയത് 12955 വോട്ടാണ്. കഴിഞ്ഞ തവണ ബിജെപി നേടിയത് 15483 വോട്ടുകളായിരുന്നു.
















