കൊച്ചി: സ്വപ്ന ഉയർത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി റിപ്പോര്‍ട്ടര്‍ ടിവി എംഡി നികേഷ് കുമാര്‍ രംഗത്ത്. സ്വപ്ന സുരേഷും ഷാജ് കിരണും ചേര്‍ന്ന് തന്നെ കുടുക്കാന്‍ ശ്രമിച്ചെന്ന് നികേഷ് കുമാര്‍ വ്യക്തമാക്കി. സ്വപ്നയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. സ്വപ്നയുടെ അഭിമുഖത്തിനായി ഷാജ് കിരണ്‍ വിളിച്ചിരുന്നു. പക്ഷെ പോകാന്‍ സാധിച്ചില്ലെന്ന് നികേഷ് പറഞ്ഞു.
തന്നെ അഭിമുഖത്തിന് ക്ഷണിച്ചത് മനഃപൂര്‍വ്വം കുടുക്കാനാണോയെന്ന് സംശയിക്കുന്നു. അഭിമുഖത്തിനായി തന്നെ തന്ത്രപൂര്‍വ്വം പാലക്കാടെത്തിക്കാന്‍ ശ്രമിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
















