കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ വീഴ്ച്ച ഉണ്ടായി എന്ന് വിമര്‍ശനം. ഇന്ന് ചേർന്ന അവലോകന യോഗത്തിലാണ് വിമർശനം ഉയര്‍ന്നത്.
പ്രചാരണത്തിൽ പാളിച്ച ഉണ്ടായി. മുതിർന്ന നേതാവായിട്ടും വ്യക്തിപരമായി വോട്ട് ശേഖരിക്കാൻ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എൻ രാധാകൃഷ്ണന് കഴിഞ്ഞില്ല. പല മേഖലകളിലും വോട്ട് ചോർന്നെന്നും രൂക്ഷ വിമര്‍ശനം ഉയര്‍ന്നു.
















