കോതമംഗലം: പക്ഷിനിരീക്ഷകനും ഗവേഷകനുമായ പുന്നേക്കാട് കൗങ്ങുംപിള്ളിൽ എല്‍ദോസിനെ വനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ മുതല്‍ എല്‍ദോസിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ കോതമംഗലം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് ഭൂതത്താന്‍കെട്ടിന് സമീപം ചാട്ടക്കല്ല് വനഭാഗത്ത് മൃതദേഹം കണ്ടെത്തിയത്.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇദ്ദേഹത്തിന് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു.
വളരെക്കാലമായി തട്ടേക്കാട് പക്ഷിസങ്കേതവുമായി ബന്ധപ്പെട്ട് പക്ഷിനീക്ഷണത്തിൽ സജീവമായിരുന്നു. വിദേശിയർ അടക്കം നിരവധി പക്ഷി നിരീക്ഷകരും ഗവേഷകരുമായി സൗഹൃദം നിലനിർത്തിയിരുന്ന എൽദോസ്, പലവട്ടം മാധ്യവാർത്തകളിലും ഇടംപിടിച്ചിരുന്നു.
തട്ടേക്കാട് പക്ഷിസങ്കേത്തെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവും ഇവിടുത്തെ പക്ഷികളെക്കുറിച്ചും അവയുടെ ആവാസവ്യവസ്ഥയെക്കുറിച്ചും മറ്റുമുള്ള കൃത്യമായ പഠനവും ഇതുവഴി ലഭിച്ച അറിവുകളുമെല്ലാം മാധ്യമങ്ങളിൽ പങ്കിട്ട് ശ്രദ്ധ നേടിയിരുന്നു.
















