കണ്ണൂര്‍: വനാതിർത്തിയിൽ ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാക്കണമെന്ന സുപ്രീംകോടതി ഉത്തരവിൽ സംസ്ഥാന സർക്കാരിനെ അതി രൂക്ഷമായി വിമർശിച്ച് കത്തോലിക്ക സഭ. കോടതിയിൽ കർഷക പക്ഷത്തുനിന്ന് വാദിക്കാൻ സംസ്ഥാനത്തിന് കഴിയുന്നില്ലെന്നും കസ്തൂരിരംഗൻ വിഷയത്തിലും ഇത് കണ്ടതാണെന്നും തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി വിമർശിച്ചു. അഞ്ച് ലക്ഷത്തോളം വരുന്ന കുടിയേറ്റ ജനതയെ തകർത്തെറിയുന്ന വിധിയാണിത്. നീതിക്കായി സഭ മുന്നിൽ നിന്ന് സമരം നയിക്കുമെന്നും വ്യക്തമാക്കി.
കസ്തൂരിരംഗന്‍ വിഷയത്തിലും സമാനമായ പരാജയം സര്‍ക്കാരിനുണ്ടായി. വേണ്ട രീതിയില്‍ ഗൃഹപാഠം ചെയ്യാത്ത സര്‍ക്കാര്‍ വക്കീലന്മാര്‍ പരാജയമാണെന്നും ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കി.
















