ബിജെപി നേതാക്കളുടെ പ്രവാചകനിന്ദക്കെതിരെയുള്ള പരാമര്‍ശത്തെ അപലപിച്ച് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ . ഇസ്ലാമിനെ അപമാനിക്കാനും മുസ്ലിം വികാരത്തെ വ്രണപ്പെടുത്താനും ഇത്തരം മതഭ്രാന്തന്മാരെ അനുവദിക്കരുതെന്ന് ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നതായി താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് ട്വീറ്റ് ചെയ്തു.
‘ഇന്ത്യയിലെ ഭരണകക്ഷിയായ പാര്‍ട്ടിയുടെ പ്രവര്‍ത്തകന്‍ പ്രവാചകനെതിരെ അപകീര്‍ത്തികരമായ വാക്കുകള്‍ ഉപയോഗിച്ചതിനെ ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ ശക്തമായി അപലപിക്കുന്നു. ഇസ്ലാമെന്ന വിശുദ്ധ മതത്തെ അപമാനിക്കാനും മുസ്ലീങ്ങളുടെ വികാരങ്ങളെ പ്രകോപിപ്പിക്കാനും ഇത്തരം മതഭ്രാന്തന്മാരെ അനുവദിക്കരുതെന്ന് ഞങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു’ എന്നാണ് സബീഹുല്ലയുടെ ട്വീറ്റ് .
We urge the Indian government not to allow such fanatics to insult the holy religion of Islam and provoke the feelings of Muslims.2/2
— Zabihullah (..ذبـــــیح الله م ) (@Zabehulah_M33) June 6, 2022
പാക്കിസ്ഥാൻ ഉൾപെടെയുള്ള രാജ്യങ്ങള്‍ ഇതുവരെ ബിജെപി നേതാക്കളുടെ പരാമര്‍ശത്തെ അപലപിച്ചിരുന്നു.ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് ബിജെപി വക്താവ് ആയിരുന്ന നൂപുര്‍ ശര്‍മ്മ വിവാദ പ്രസ്താവന നടത്തിയത്.
















