സംസ്ഥാനത്തിന്റെ പല ഭാഗത്തും ഭക്ഷ്യവിഷബാധ കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം അഞ്ചുതെങ്ങ് മാര്‍ക്കറ്റില്‍ നിന്നും 7,500 കിലോ പഴകിയ മല്‍സ്യം പിടിച്ചെടുത്തു. അമോണിയയുടെ സാന്നിധ്യം മീനിൽ കണ്ടെത്തിയതോടെ ഭക്ഷ്യസുരക്ഷാ വകുപ്പ് പിടിച്ചെടുത്ത മൽസ്യം കുഴിച്ചിട്ടു.
മൊത്തവ്യാപാര മാര്‍ക്കറ്റായ എം.ജെ.ഫിഷ് മാര്‍ക്കറ്റില്‍ നിന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്നടത്തിയ പരിശോധനയിൽ മീന്‍ പിടിച്ചത്. 25 ടാങ്കറുകളിലുണ്ടായിരുന്ന മൽസ്യമാണ് പിടിച്ചെടുത്തത്. അഞ്ചുതെങ്ങ് മാർക്കറ്റിൽ നിന്നും പല സ്ഥലങ്ങളിലേക്ക് പോകേണ്ട മൽസ്യമാണ് പിടിച്ചെടുത്തത്. വിവിധ തരം മൽസ്യങ്ങളാണ് പഴകിയ നിലയിൽ പരിശോധനയിൽ കണ്ടെടുത്ത നശിപ്പിച്ചത്.
















