വിദ്വേഷ പ്രസംഗ കേസില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജിന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. പനിയായതിനാല്‍ ശബ്ദസാമ്പിള്‍ എടുക്കാണ് കഴിയാത്തതിനാൽ .ഒരു ദിവസം കൂടി അതിനായി പി സി ജോർജിന് വരണമെന്ന് പോലീസ് പറഞ്ഞു. ഫോര്‍ട്ട് എസിയുടെ നേതൃത്വത്തില്‍ 11.30ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ ഒന്നര മണിക്കൂര്‍ നീണ്ടു.
നിലവില്‍ നടക്കുന്നത് പകപൊക്കലാണെന്നും മുഖ്യമന്ത്രിയും വി.ഡി.സതീശനും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് കേസെന്നുമാണ് പി.സി.ജോർജിന്റെ പ്രതികരണം.രാവിലെ അഭിഭാഷകര്‍ക്കൊപ്പമാണ് ചോദ്യം ചെയ്യലിന് പി.സി.ജോര്‍ജ് എത്തിയത്. പനിയായിട്ടും എത്തിയില്ലെങ്കിൽ ചോദ്യം ചെയ്യലില്‍ നിന്നുള്ള ഒളിച്ചോടലായി വ്യാഖ്യാനിക്കപ്പെടുമെന്നതിനാലാണ് എത്തിയതെന്നും പിസി പറഞ്ഞത്. പിസി ജോർജിന്റെ ശബ്ദസാമ്പിള്‍ എടുക്കാൻ ചിത്രാഞ്ജലി സ്റ്റുഡിയോ, ആകാശവാണി എന്നിവിടങ്ങളില്‍ ഇതിനായി സൗകര്യം ഒരുക്കിയിട്ടുണ്ട്.
















