പാക്കിസ്ഥാനിൽ ഗർഭിണിയായ യുവതി കൂട്ടബലാത്സംഗത്തിനിരയായതായി റിപ്പോർട്ട്. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ഝലം മേഖലയാണ് സംഭവം നടന്നത്. അഞ്ച് യുവാക്കൾ ഗർഭിണിയായ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി യുവതിയുടെ ഭർത്താവിനെ വീട്ടിൽ കെട്ടിയിട്ട ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു.
പിന്നാലെ യുവതി തന്നെ ആശുപത്രിയിലെത്തി തനിക്കെതിരെ നടന്ന ലൈംഗികാതിക്രമം വിവരിക്കുകയായിരുന്നു. ആശുപത്രി അധികൃതരാണ് പോലീസിൽ അറിയിച്ചത്. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. രക്തസാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക്കായി അയക്കുകയും ചെയ്തു.
സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. നിലവിൽ പ്രതികൾ ഒളിവിലാണെന്നും ഇവർക്കായി അന്വേഷണം ആരംഭിച്ചുവെന്നും പോലീസ് പറഞ്ഞു. പോലീസിനെതിരെ പ്രദേശത്ത് ജനങ്ങൾ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. പഞ്ചാബ് ഐജിപി സംഭവത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്.
















