തൊടുപുഴ: ഇടുക്കി തൊടുപുഴ വെങ്ങല്ലൂരിൽ ബൈക്ക് അപകടത്തിൽ ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് മരിച്ചു. വെങ്ങല്ലൂർ സ്വദേശി ഷാഹുലിന്‍റെ മകൻ ആഷിഖാണ് മരിച്ചത്.
ബുധനാഴ്ച്ച രാത്രിയിലായിരുന്നു അപകടം നടന്നത്. ബൈക്ക് നിയന്ത്രണം വിട്ട് തൊട്ടടുത്ത മതിലിൽ ഇടിക്കുകയായിരുന്നു. അമിത വേഗത അപകടകാരണമായെന്നാണ് പ്രാഥമിക നിഗമനം.
















