കോഴിക്കോട്: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയത് രാഷ്ട്രീയ വിജയമല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ വ്യക്തമാക്കി. തൃക്കാക്കരയിലെ ബിജെപി തോല്‍വിയില്‍ പരാതിയില്ല. തോൽവി പരിശോധിക്കുമെന്നും പഠിക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
പ്രചാരണത്തിൽ ഏകോപന കുറവുണ്ടായിട്ടില്ല. പാർട്ടി തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിട്ടു. പിണറായി വിജയന് ധിക്കാരത്തിനും ധാർഷ്ട്യത്തിനും ജനം നൽകിയ അടിയാണ് തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലമെന്നും കെ. സുരേന്ദ്രൻ വ്യക്തമാക്കി.
















