പത്തനംതിട്ട: എൻസിപി സംസ്ഥാന നിർവാഹക സമിതിയിലെ മുതിർന്ന അംഗവും ആദ്യകാല ചലച്ചിത്ര നടനുമായ അടൂർ നരേന്ദ്രൻ (76) അന്തരിച്ചു. 45 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
ആറടി മണ്ണിന്റെ ജൻമിയാണ് ആദ്യ ചിത്രം. ഐഎൻഎൽസി സംസ്ഥാന വൈസ് പ്രസിഡന്റ്, അടൂർ അർബൻ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, അടൂർ ടൗൺ എൻഎസ്എസ് കരയോഗം പ്രസിഡന്റ്, കോൺഗ്രസ് എസ് കൊല്ലം ജില്ലാ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
















