കായംകുളം ടൗണ്‍ യുപി സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച 13 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. ഇന്നലെ സ്‌കൂളില്‍ നിന്ന് ഉച്ചയ്ക്ക് ചോറും സാമ്പാറും കഴിച്ച വിദ്യാര്‍ഥികള്‍ക്ക് രാത്രി മുതല്‍ വയറുവേദനയും ക്ഷീണവും അനുഭവപ്പെടുകയായിരുന്നു. ഇവരില്‍ പല കുട്ടികൾക്കും രാവിലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ എത്തിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചത്.
ഇന്നലെ തിരുവനന്തപുരത്ത് ഉച്ചക്കട എല്‍എംഎസ്എല്‍പി സ്‌കൂളിലെ 35 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഇന്നലെ ഉച്ച ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. പിന്നാലെ കുട്ടികളെ ആശുപത്രികളില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി വീടുകളിലേക്ക് തിരിച്ചയച്ചു.
അതേസമയം കൊല്ലം കൊട്ടാരക്കരയിലെ ഒരു അങ്കണവാടിയിലും കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. നാല് കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. അങ്കണവാടിയില്‍ നിന്ന് വിതരണം ചെയ്ത ഭക്ഷണത്തില്‍ നിന്ന് വിഷബാധയേറ്റെന്നാണ് രക്ഷിതാക്കളുടെ ആരോപണം.
















