സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ നീട്ടണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥി സമരം. കൊവിഡ് കാരണ പഠനം പാതിവഴിയിലായി. ഫോക്കസ് ഏരിയ നിശ്ചയിക്കണമെന്നും സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ പങ്കെടുത്ത് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. പഠിക്കാന്‍ വേണ്ടത്ര സമയം ലഭിച്ചില്ലെന്നും പത്ത് മാസം കൊണ്ട് തീര്‍ക്കേണ്ട സിലബസ് മൂന്ന് മാസം കൊണ്ട് തീര്‍ത്താണ് പരീക്ഷ നടത്തുന്നതെന്നതെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.
എന്നാൽ വിദ്യർത്ഥി സമരത്തെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി തള്ളി. ആറു മാസം മുമ്പേ പ്രഖ്യാപിച്ച പരീക്ഷയാണിതെന്നും വിദ്യാര്‍ഥി സമരം അനാവശ്യമാണെന്നും മന്ത്രി പറഞ്ഞു. ഈ മാസം 13നാണ് പ്ലസ് വണ്‍ പരീക്ഷ നടക്കേണ്ടത്. ജൂണ്‍ 30ന് പരീക്ഷകള്‍ അവസാനിക്കും. ജൂണ്‍ രണ്ടു മുതല്‍ ഏഴു വരെ മാതൃകാ പരീക്ഷ നടത്തും. ജൂലൈ ഒന്നിന് രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ ആരംഭിക്കും.
















