തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. മുണ്ടുടുത്ത മോദിക്ക് ഏറ്റ കനത്ത തിരിച്ചടിയാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം. അദ്ദേഹത്തിന്റെ അഹങ്കാരത്തിനും ധാര്‍ഷ്ട്യത്തിനും ജനം കനത്ത പ്രഹരമാണ് നല്‍കിയതെന്നും ജയറാം രമേശ് ട്വീറ്റ് ചെയ്തു. പിടി തോമസിന്റെ ജീവിതത്തിനും മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കും ജനങ്ങള്‍ നല്‍കിയ ആദരവാണ് ഉമ തോമസിന്റെ ഭൂരിപക്ഷമെന്നും ജയറാം രമേശ് വ്യക്തമാക്കി.
The people of Thrikkakara have spoken up resoundingly against Mundu Modi’s arrogance and his pet K-Rail project, reflecting the sentiment of lakhs of people across Kerala. The verdict is also a great tribute to the life and work of PT Thomas! https://t.co/m4yBRrwaHW
— Jairam Ramesh (@Jairam_Ramesh) June 3, 2022
മുഖ്യമന്ത്രിയുടെ പേരെടുത്ത് പറയാതെയാണ് ജയറാം രമേശ് പിണറായി വിജയനെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
അതേസമയം തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ചരിത്ര വിജയം ഭർത്താവ് പിടി തോമസിനു സമർപ്പിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ്. വോട്ടർമാർക്കും പ്രവർത്തകർക്കും നന്ദി. നേതാക്കളെല്ലാവരും ചേർത്തുപിടിച്ചു. ഒരുമിച്ച് നേടിയ ഉജ്ജ്വല വിജയമാണ്. ഭരണത്തിനേറ്റ തിരിച്ചടിയാണ് ഇതെന്നുമാണ് ഉമ തോമസ് പറഞ്ഞത്.
















