കൊച്ചി: തൃക്കാക്കരയിൽ യുഡിഎഫിന്‍റെ തേരോട്ടം തുടരവേ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഡിസിസി രംഗത്ത്. പിണറായിക്കുള്ള തിരിച്ചടിയാണ് തൃക്കാക്കരയിലേതെന്ന് ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് വ്യക്തമാക്കി. വര്‍ഗീയതയെ താലോലിച്ചതിനുള്ള ശിക്ഷയെന്നും പ്രതികരണം. പിടിയുടെ ഭൂരിപക്ഷം ഉമ തോമസ് മറികടക്കും. ആദ്യം മുതല്‍ അവസാനം വരെ ഉമ തോമസ് ലീഡ് ചെയ്യും. വലിയ ഭൂരിപക്ഷത്തിൽ ഉമ വിജയിക്കുമെന്നും നേരത്തെ മുഹമ്മദ് ഷിയാസ് വ്യക്തമാക്കിയിരുന്നു.
യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിന്‍റെ ലീഡ് പതിനായിരം കടന്നു. ലീഡ് കുത്തനെ ഉയരുകയാണ്. കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ ഇരട്ടിയോളം വോട്ടിന്‍റെ ലീഡ് ഇത്തവണ ലഭിച്ചു. വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ തൃക്കാക്കര മണ്ഡലത്തിലെ കൊച്ചി നഗരമേഖലയിലെ വോട്ടുകളാണ് ആദ്യം എണ്ണിയത്.
















