കൊച്ചി: കേരളക്കരയെ ഞെട്ടിച്ചു കൊണ്ട് അതിശക്തമായ ത്രികോണ മത്സരം നടന്നുവെന്ന് വിലയിരുത്തപ്പെട്ട തൃക്കാക്കരയിൽ യുഡിഎഫിൻ്റെ മുന്നേറ്റം. തൃക്കാക്കര തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ മൂന്ന് റൗണ്ട് പൂര്‍ത്തിയാക്കിയപ്പോൾ ഉമാ തോമസിൻ്റെ ലീഡ് ആറായിരത്തിൽ എത്തിയിട്ടുണ്ട്.
2021 നിയമസഭാ തെരഞ്ഞെടുപ്പിൽ അതെ സമയം പിടി തോമസ് നേടിയ ലീഡിനേക്കാൾ ഇരട്ടി വോട്ടുകൾ പിടിച്ചാണ് തൃക്കാക്കരയിൽ ഉമാ തോമസ് മുന്നിട്ട് നിൽക്കുന്നത്. അത്ഭുതങ്ങളൊന്നും സംഭവിച്ചെല്ലങ്കിൽ മകിച്ച വിജയത്തിലേക്ക് കുതിക്കുകയാണ് യുഡിഎഫും ഉമാ തോമസും.
വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ തൃക്കാക്കര മണ്ഡലത്തിലെ കൊച്ചി നഗരമേഖലയിലെ വോട്ടുകളാണ് ആദ്യം എണ്ണിയത്. പക്ഷെ നഗരമേഖലയിൽ തന്നെ ഏറ്റവും മികച്ച ലീഡുകൾ ഉമാ തോമസ് കരസ്ഥമാക്കിയിട്ടുണ്ട്.
















