കൊച്ചി: രാഷ്ട്രീയ കേരളത്തിൽ ഇന്ന് നോട്ടമെല്ലാം തൃക്കാക്കരയിലേക്ക്. വാശിയേറിയ പോരാട്ടം നടന്ന ഉപതെരഞ്ഞെടുപ്പിൽ ആര് കൊടി നാട്ടുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് കേരളം ഇപ്പോൾ . പി ടി തോമസ് കോട്ടയാക്കി മാറ്റിയ സീറ്റ് നിലനിര്‍ത്താന്‍ ഉമ തോമസിന് കഴിയുമോ? ഇടതു മുന്നണി സെഞ്ച്വറിയടിക്കുമോ? ബിജെപി കറുത്ത കുതിരയാകുമോ? എല്ലാ ചോദ്യങ്ങള്‍ക്കും ഇന്ന് ഉത്തരം ലഭിക്കും. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും.
239 ബൂത്തുകളിലായി 1,35,342 വോട്ടര്‍മാര്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ എണ്ണിത്തീരുമ്പോള്‍ തൃക്കാക്കരയുടെ പുതിയ എംഎല്‍എ ആരെന്ന് തെളിയും. എട്ട് മണിയോടെ സ്ട്രോങ് റൂം തുറക്കും. ആദ്യം എണ്ണുക പോസ്റ്റല്‍ ബാലറ്റുകളും സര്‍വീസ് ബാലറ്റുകളുമാണ്. പിന്നാലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ എണ്ണി തുടങ്ങും. ഒരു റൗണ്ടില്‍ 21 വോട്ടിങ് മെഷീനുകള്‍ എണ്ണി തീര്‍ക്കും.കൊച്ചി കോര്‍പ്പറേഷനിലെ ഇടപ്പളളി മേഖലയിലെ ബൂത്തുകളാവും ആദ്യം എണ്ണുകയെന്നും റിപ്പോർട്ടുകൾ ഉണ്ട്.
















