ബാങ്കോക്ക്: വെള്ളത്തില്‍ ചൂണ്ടയിടുന്നതിനിടെ യുവാവിന്റെ വായിൽ മീൻ കയറി. രക്ഷപ്പെടാനുള്ള വെപ്രാളത്തില്‍ തൊണ്ടയില്‍ നിന്ന് മൂക്കിലേക്ക് നീങ്ങിയ മീന്‍ തൊണ്ടയ്ക്കും നാസാദ്വാരത്തിനും ഇടയില്‍ കുടുങ്ങി.
തായ്‌ലന്‍ഡിലെ ഫത്താലൂങ് പ്രവിശ്യയിലാണ് സംഭവം നടന്നത്. മത്സ്യം തൊണ്ടയിൽ കുടുങ്ങിയതോടെ യുവാവിന് ശ്വാസതടസ്സം നേരിട്ടു. അധികം വൈകാതെ തൊണ്ടയില്‍ കുടുങ്ങിയ മീന്‍ ശ്വാസനാളത്തിലേക്ക് നീങ്ങി. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടാനും ആരംഭിച്ചതോടെ ആളെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു.
എക്‌സറേയില്‍ മീന്‍ ശരീരത്തില്‍ എവിടെയാണ് എന്ന് കൃത്യമായി തിരിച്ചറിഞ്ഞ ശേഷം ശസ്ത്രക്രിയ നടത്തിയാണ് മീനിനെ പുറത്തെടുത്തത്. യുവാവിന്റെ അവയവങ്ങള്‍ തകരാര്‍ സംഭവിക്കാത്ത വിധം സങ്കീര്‍ണമായ രീതിയിലായിരുന്നു ശസ്ത്രക്രിയ. ഒടുവില്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതായി ഡോക്ടര്‍മാര്‍ പറയുന്നു.
മീനിന് അഞ്ച് ഇഞ്ചോളം വലുപ്പം ഉണ്ടായിരുന്നു. തുടർന്ന് മണിക്കൂറോളം നടത്തിയ ശസ്ത്രക്രിയയിൽ മീനിനെ പുറത്തെടുത്തു. യുവാവ് സുഖം പ്രാപിച്ച് വരികയാണെന്നും ഉടൻ ആശുപത്രി വിടാമെന്നും ആശുപത്രി ഓഫീസർ ശർമ്മശ്രീ പറഞ്ഞു.
മാര്‍ച്ചിലും തായ്‌ലന്‍ഡില്‍ സമാനസംഭവം നടന്നിരുന്നു. തായ്‌ലന്‍ഡിലെത്തിയ ഒരു വിനോദസഞ്ചാരിക്കായിരുന്നു അപകടം പിണഞ്ഞത്. ബീച്ചില്‍ കുളിക്കാറിനങ്ങിയ നൊപ്പാഡോല്‍ ശ്രിംഗാമിന്റെ തൊണ്ടയില്‍ കുടുങ്ങിയത് നീഡില്‍ ഫിഷായിരുന്നു. മീനിന്റെ വെപ്രാളത്തില്‍ ശ്രിംഗാമിന്റെ തൊണ്ടയ്ക്ക് മുറിവേല്‍ക്കുകയും ചെയ്തിരുന്നു. ആശുപത്രിയിലെത്തിച്ച ശ്രംഗാമിന്റെ തൊണ്ടയില്‍ നിന്ന് മത്സ്യത്തെ നീക്കം ചെയ്യുകയും അപകടം ഒഴിവാകുകയും ചെയ്തിരുന്നു.
















