തിരുവനന്തപുരം: തിരുവനന്തപുരത്ത് ലോഡ്ജ്മുറിയില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തിലെ ഗൂഡാലോചന അന്വേഷിക്കുമെന്ന് റൂറൽ എസ് പി. പെട്ടെന്നുള്ള പ്രകോപനം കൊലപാതകത്തില്‍ കലാശിച്ചതാണോയെന്നും അതോ നേരത്തെ ആസൂത്രണം ചെയ്ത് പദ്ധതി നടപ്പാക്കിയതാണോയെന്നും അന്വേഷിക്കുമെന്നും എസ്‍പി വ്യക്തമാക്കി.
മരിച്ചയാളും പരിക്കേറ്റയാളും ഗുണ്ടാ പട്ടികയിൽ ഉള്ളവരാണ്. രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തെന്നും ദിവ്യ ഗോപിനാഥ് പറഞ്ഞു. തിരുവനന്തപുരം വഴയിലയ്ക്കടുത്ത് ആറാംകല്ലിലെ ലോഡ്ജുമുറിയിൽ ഉണ്ടായ ആക്രമണത്തിലാണ് നിരവധി കേസുകളിലെ പ്രതിയായ മണിച്ചൻ എന്നയാള്‍ കൊല്ലപ്പെട്ടത്. വെട്ടേറ്റ ഹരികുമാർ ആശുപത്രിയിലാണ്.
















