കൊച്ചി: വിദേശത്ത് നിന്നും നാട്ടിൽ എത്തിയ നടനും നിര്‍മാതാവുമായ വിജയ് ബാബു പോലീസിന് മുന്‍പാകെ ഹാജരായി. എറണാകുളം സൗത്ത് സ്റ്റേഷനിലാണ് വിജയ് ബാബു ഹാജരായിരിക്കുന്നത്.
പോലീസ് വിജയ് ബാബുവിന്റെ മൊഴിയെടുക്കുകയാണ്. അതേസമയം, പരാതിക്കാരിക്ക് നീതി ഉറപ്പാക്കുമെന്ന് പോലീസ് വ്യക്തമാക്കി. വിജയ് ബാബുവിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവരെ കണ്ടെത്തുമെന്നും പോലീസ് വ്യക്തമാക്കി.
നടിയെ പീഡിപ്പിച്ച കേസിൽ വിദേശത്ത് ഒളിവിൽ കഴിഞ്ഞ വിജയ് ബാബു ഇന്ന് രാവിലെയാണ് നാട്ടിൽ തിരിച്ചെത്തിയത്.
















