കൊച്ചി;നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന അന്വേഷണസ൦ഘത്തിന്‍റെ ഹ൪ജി ജസ്റ്റിസ് കൌസ൪ എടപ്പകത്ത് പരിഗണിക്കരുതെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. തുടക്കം മുതലേ കേസ് പരിഗണിക്കുന്ന ബഞ്ചില്‍ നിന്ന് ഹര്‍ജി ഈ ഘട്ടത്തില്‍ മാറ്റാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. കേസന്വേഷണം അട്ടിമറിക്കാന്‍ നീക്കം നടക്കുന്നു എന്ന് ആരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും.
നടിയെ ആക്രമിക്കുന്ന ദ്യശ്യങ്ങള്‍ കയ്യിലുണ്ടെന്ന ആരോപണം തെറ്റെന്ന് ദിലീപ് .അന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കരുതെന്ന് ദിലീപിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെടുകയും ചെയ്തു.
















