സ്കൂൾ വാഹനങ്ങളുടെ പരിശോധന ഗതാഗത വകുപ്പ് പൂർത്തിയാക്കി. 10,563 വാഹനങ്ങളിലാണ് പരിധോധന നടത്തിയത്. സ്കൂൾ വാഹനങ്ങളിൽ കർശന പരിശോധന നടത്തുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചിരുന്നു. പത്ത് വർഷം പരിചയമുള്ള ഡ്രൈവർമ്മാർക്കാണ് സ്കൂൾ വാഹനം ഓടിക്കാൻ യോഗ്യതയുള്ളത്. ക്രിമിനൽ കേസുള്ളവർ, മദ്യപിച്ച് വാഹനമോടിച്ച് പിടിക്കപ്പെട്ടവർ, എന്നിവരെ ഒഴിവാക്കി. അതേസമയം കുട്ടികളെ കൊണ്ടുപോകുന്ന സ്വകാര്യ വാഹനങ്ങളിൽ കർശന പരിശോധന നടത്തും.
സംസ്ഥാനത്ത് സ്കൂൾ പ്രവേശനോത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചിരുന്നു. ജൂൺ ഒന്നിനു രാവിലെ 9.30നു കഴക്കൂട്ടം ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും.
















