പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവ് പാമ്പ് കടിയേറ്റ് മരിച്ചു. പുതുർ താഴെ മൂലക്കൊമ്പ് ഊരിലെ സതീഷാണ് മരിച്ചത്.
സതീഷിന് കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ ചികിത്സ കിട്ടിയില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്. ആശുപത്രിക്ക് മുന്നിൽ ബന്ധുക്കൾ പ്രതിഷേധിക്കുകയാണ്.
















