തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ കള്ളവോട്ടിന് ശ്രമിച്ചയാള്‍ പിടിയില്‍. വൈറ്റില പൊന്നുരുന്നി ക്രിസ്ത്യന്‍ കോണ്‍വെന്റ് സ്‌ക്കൂള്‍ ബൂത്തിലാണ് കള്ളവോട്ടിനു ശ്രമിച്ചയാൽ പിടിയിലായത്. ബൂത്തിലെ ടി.എം.സഞ്ജു എന്നയാളുടെ പേരിൽ വോട്ടു ചെയ്യാനെത്തിയ പിറവം പാമ്പാക്കുട സ്വദേശി ആൽബിനാണ് പൊലീസിന്റെ പിടിയിലായത്. സ്ഥലത്തില്ലാത്തയാളുടെ പേരില്‍ വോട്ടിന് ശ്രമിച്ചെന്നാണ് യുഡിഎഫ് ആരോപണം. ബൂത്ത് ഏജന്റുമാരുടെ പരാതിയില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
തൃക്കാക്കര നിയമസഭ മണ്ഡലത്തിലെ വിവിധ ബൂത്തുകളിൽ പോളിങ് പുരോഗമിക്കുകയാണ്. ആദ്യ മണിക്കൂറുകളിൽ കഴിഞ്ഞ വർഷത്തേതിലും മികച്ച പോളിങ് രേഖപ്പെടുത്തിയെങ്കിലും പിന്നീട് സാധാരണ നിലയിലായി.രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണു പോളിങ്. വെള്ളിയാഴ്ചയാണു വോട്ടെണ്ണൽ.
















