കൊച്ചി: നെയ്യാറ്റിന്‍കരയില്‍ ദുര്‍ഗവാഹിനി നടത്തിയ വാളേന്തി പ്രകടനത്തെ ന്യായീകരിച്ച് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ . നെയ്യാറ്റിന്‍കരയിലെ പ്രകടനം സ്ത്രീകളുടെ പ്രകീത്മകമായ പ്രകടനമാണ്. പക്ഷെ മതഭീകരവാദികളില്‍ നിന്ന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും രക്ഷിക്കാന്‍ ആളുകള്‍ സ്വമേധയാ മുന്നോട്ട് വരികയാണ്.
കാരണം സര്‍ക്കാര്‍ ഒരു സംരക്ഷണവും അവർക്ക് നല്‍കുന്നില്ല. നെയ്യാറ്റിന്‍കരയിലെ വാളേന്തിയ സംഭവം അതാണ് തെളിയിക്കുന്നതെന്നും സുരേന്ദ്രന്‍ കൊച്ചിയില്‍ പറഞ്ഞു. അതേസമയം, ഈ പ്രകടനത്തിനെതിരെ കഴിഞ്ഞ ദിവസം കേരള പൊലീസ് ആയുധ നിയമം പ്രകാരം അടക്കം കേസ് എടുത്തിരുന്നു.
















