തിരുവനന്തപുരം: ആർഡിഒ കോടതിയിൽ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന 50 പവനോളം സ്വർണം കാണാതായി. കലക്ടറേറ്റ് വളപ്പിലെ കോടതി ലോക്കറിലാണ് സ്വർണം സൂക്ഷിച്ചിരുന്നത്.
സ്വർണത്തിനു പുറമെ വെള്ളിയും രണ്ടു ലക്ഷത്തോളം രൂപയും കാണാനില്ല. ആർഡിഒയാണ് ഇക്കാര്യം കണ്ടെത്തിയത്.
സംഭവത്തിൽ പേരൂർക്കട പൊലീസ് കേസെടുത്തു. തർക്ക വസ്തുക്കൾ, അജ്ഞാത മൃതദേഹങ്ങളിൽ നിന്നുള്ളവ, കളഞ്ഞു കിട്ടി പൊലീസിന് ലഭിക്കുന്നത്, മറ്റു തരത്തിൽ ഉടമസ്ഥനില്ലാതെ പോകുന്നത് തുടങ്ങിയ രീതിയിലുള്ള സ്വർണ്ണമാണ് പൊതുവിൽ ആർ.ഡി.ഒ ഓഫീസുകളിൽ സൂക്ഷിക്കുന്നത്.
















