തൃശ്ശൂര്‍: സൈക്കിളില്‍ യാത്ര ചെയ്യവെ വാനിലെത്തിയ സംഘം ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ തടഞ്ഞ് നിര്‍ത്തി മര്‍ദിക്കുകയും തലമുടി മുറിക്കുകയും ചെയ്തുവെന്ന പരാതി വ്യാജമെന്ന് പോലീസ്. ഏഴാം ക്ലാസുകാരിയുടെ മൊഴി വിശദമായി പൊലീസ് രേഖപ്പെടുത്തിയതോടെയാണ് പൊലീസിന് വാസ്തവം ബോധ്യപ്പെട്ടത്.
സ്കൂൾ തുറക്കുന്നതിന് മുമ്പായി മുടി വെട്ടാൻ വീട്ടുകാർ അനുവദിച്ചില്ലെന്ന് പെൺകുട്ടി പറഞ്ഞു. തുടർന്ന് കൂട്ടുകാരി മുടി വെട്ടി നൽകുകയായിരുന്നു. വീട്ടുകാർ വഴക്കു പറയുമോ എന്ന ഭയം മൂലം കളവ് പറയേണ്ടി വന്നുവെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. ആരും തന്നെ മർദിച്ചിട്ടില്ലെന്നും പെൺകുട്ടി മൊഴി നൽകി.
നല്ല മനോഹരമായി ബോബ് ചെയ്ത പോലെയാണ് മുടി മുറിച്ചിരിക്കുന്നത്. ബലം പ്രയോഗിച്ച് മുറിച്ചതാണെങ്കില്‍ അങ്ങനെ സംഭവിക്കില്ലായിരുന്നു. അങ്ങനെ സംശയം തോന്നിയപ്പോള്‍ രണ്ട് കുട്ടികളേയും പ്രത്യേകമിരുത്തി ചോദിച്ചപ്പോഴാണ് യഥാര്‍ഥസംഭവം പുറത്തായത്.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഏഴാം ക്ലാസ് വിദ്യാര്‍ഥിനി സഹപാഠിയുടെ വീട്ടില്‍ നിന്നും പുസ്തകം വാങ്ങി വരുന്നതിനിടെ മുഖംമൂടി സംഘം വാനിലെത്തി സൈക്കിളില്‍ ഇടിക്കുകയും മര്‍ദിച്ച ശേഷം ബോധം കെടുത്തി മുടിമുറിക്കുകയും ചെയ്തുവെന്നായിരുന്നു കേസ്.
കറുത്ത നിറത്തിലുള്ള കാറിലെത്തിയവരാണ് തന്നെ ആക്രമിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതോടെ കാറിനായുള്ള അന്വേഷണത്തിലായി പൊലീസ്. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയില്‍ ഇത്തരമൊരു കാര്‍ കണ്ടെത്താനാകാത്താനായിരുന്നില്ല.
















