കാസർകോട്: കാസര്‍ഗോഡ് രാജപുരം ചാമുണ്ഡിക്കുന്നില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു. വിമലകുമാരി (58), മകള്‍ രേഷ്മ (28) എന്നിവരാണ് മരിച്ചത്. വൈകിട്ട് 4 മണിയോടെയാണ് സംഭവം നടന്നത്.
എന്‍ഡോസള്‍ഫാന്‍ പുനരധിവാസ കേന്ദ്രത്തില്‍ കഴിയുകയായിരുന്നു രേഷ്മ. കഴിഞ്ഞ മാസമാണ് രേഷ്മ വീട്ടിലേക്ക് മടങ്ങിയെത്തിയത്. എന്‍ഡോസള്‍ഫാന്‍ ബാധിതയായ രേഷ്മ അക്രമണോത്സുക സ്വഭാവം പ്രകടിപ്പിക്കാറുണ്ട്. ഇന്നും സമാന സംഭവം നടന്നതിന് ശേഷമാണ് അമ്മ വിമല കുമാരി മകളെ കൊന്ന് ആത്മഹത്യ ചെയ്തത്.
രാജപുരം സ്കൂളിലെ പാചക തൊഴിലാളിയായിരുന്നു വിമല. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി കൊണ്ട് പോവും.
















