വടകരയിൽ ഭര്‍തൃവീട്ടിലെ അലമാരയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ റിസ്വാനയുടെ മരണത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍. വടകര സ്വദേശി ഷംനാസ്, പിതാവ്അഹമ്മദ് എന്നിവരെയാണ് ആത്മഹത്യാ പ്രേരണ, സ്ത്രീകള്‍ക്കെതിരായ ക്രൂരത തുടങ്ങിയ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തത. . നേരത്തെ ഷംനാസിന്റെ മാതാവ്, സഹോദരി എന്നിവരെ ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തിരുന്നു. ഭര്‍തൃവീട്ടില്‍ നിരന്തര മാനസിക-ശാരീരിക പീഡനത്തിന് റിസ്വാന ഇരയായതായി കുടുംബം ആരോപിച്ചതിന് പിന്നാലെ പൊലീസ് നടപടി വേഗത്തിലാക്കിയിരുന്നു .
ഈ മാസം ആദ്യമാണ് അഴിയൂര്‍ സ്വദേശി റിസ്വാനയെ വയനാട് കൈനാട്ടിയിലെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ ഭര്‍തൃവീട്ടുകാര്‍ യുവതിയെ നിരന്തരം പീഡിപ്പിച്ചിരുന്നെന്ന ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്തെത്തി.ഇതിനു തെളിവായി നേരത്തെ റിസ്വാനയുടെ വാട്‌സ്പ്പ് ചാറ്റുകളും പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ സന്ദേശങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയത്.
















