യുവനടിയുടെ പീഡന പരാതിയില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബു നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. വിദേശത്ത് തുടരുന്ന വിജയ് ബാബു ഇന്ന് എത്തും എന്നാണ് കോടതിയെ അറിയിച്ചിരുന്നതെങ്കിലും എത്തിയിരുന്നില്ല. വിജയ് ബാബു ഇന്ന് കൊച്ചിയിലെത്തില്ലെന്നത് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ മുന്‍കൂട്ടി അറിയിച്ചിരുന്നതായാണ് ലഭിക്കുന്ന വിവരം
കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിച്ച കോടതി വിജയ് ബാബു നാട്ടില്‍ എത്താത്തതിനെത്തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയിരുന്നു.. ബുധനാഴ്ച്ച കൊച്ചിയിലെത്തുമെന്നാണ് നിലവില്‍ അഭിഭാഷകന്‍ കോടതി അറിയിച്ചത്. ഇന്ന് രാവിലെ നാട്ടിലെത്തുന്ന തരത്തില്‍ ബുക്ക് ചെയ്ത വിമാന ടിക്കറ്റ് വിജയ് ബാബു റദ്ദാക്കുകയായിരുന്നു. ദുബായില്‍ നിന്ന് രാവിലെ 9 ന് എത്തുന്ന എമിറേറ്റ്സ് വിമാന ടിക്കറ്റാണ് റദ്ദാക്കിയത്. 30ന് നടന്‍ എത്തിയില്ലെങ്കില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിയിരുന്നു.
















