ഇടുക്കി: 15കാരിയായ ഇതരസംസ്ഥാനക്കാരിക്ക് നേരെ ഇടുക്കിയിൽ കൂട്ട ലൈംഗികാതിക്രമം. സംഭവത്തിൽ പൂപ്പാറ സ്വദേശികളായ രണ്ടു പേർ കസ്റ്റഡിയിലായി. ഇതിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാളാണ്.
ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഇവിടെ മാതാപിതാക്കൾക്കൊപ്പം താമസിക്കുന്ന പെൺകുട്ടി സുഹൃത്തിനൊപ്പം പൂപ്പാറയിൽ എത്തിയതായിരുന്നു. പൂപ്പാറ സ്വദേശികളായ നാലുപേർ എത്തി ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മർദിച്ച് ഓടിച്ച ശേഷം തേയിലത്തോട്ടത്തിൽവെച്ച് ആക്രമിക്കുകയായിരുന്നു.
സംഭവത്തിൽ ഇന്നലെ തന്നെ പൊലീസ് കേസെടുത്തിട്ടുണ്ട്. പെൺകുട്ടിയ വൈദ്യപരിശോധനക്ക് വിധേയയാക്കി.
















