തൃശൂർ: തൃശൂരില്‍ വെസ്റ്റ്നൈല്‍ പനി ബാധിച്ചയാള്‍ മരിച്ചതായി റിപ്പോർട്ടുകൾ. പുത്തൂര്‍ സ്വദേശി ജോബി(47)ആണ് മരിച്ചത്. രണ്ട് ദിവസം മുന്‍പാണ് ജോബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കൊതുകില്‍ നിന്നും പകരുന്ന രോഗമാണ് വെസ്റ്റ് നൈല്‍ പനി. ക്യൂലക്സ് കൊതുകുകൾ പരത്തുന്ന വെസ്റ്റ് നൈൽ ഫീവർ മാരകമായാൽ മരണംവരെ സംഭവിക്കാം. ഇതുവരെയും ഈ രോഗത്തിന് മരുന്നോ വാക്സിനോ കണ്ടെത്തിയിട്ടില്ല. കൊതുകിന്റെ കടിയേറ്റ് രണ്ടാഴ്ച കഴിയുന്പോഴായിരിക്കും ലക്ഷണങ്ങൾ പ്രകടമാവുക.
















