തൃശ്ശൂർ: തൃശൂർ ജില്ലയിലെ നെന്മണിക്കര ഫാമിലി ഹെൽത്ത് സെന്ററിൽ മെയ് 28ന് നടന്ന കുട്ടികൾക്കുള്ള കോവിഡ് പ്രതിരോധ കുത്തിവയ്പ് ക്യാമ്പിൽ കുറച്ച് കുട്ടികൾക്ക് കോർ ബി വാക്സിന് പകരം കോ വാക്സിൻ നൽകിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ജില്ലാ കലക്ടർ ഡിഎംഒയ്ക്ക് നിർദേശം നൽകി. ജില്ലാ കലക്ടർ ഹരിത വി കുമാറും നെന്മണിക്കര പഞ്ചായത്ത് പ്രസിഡൻറ് ടി എസ് ബൈജുവും നെന്മണിക്കര ഫാമിലി ഹെൽത്ത് സെന്ററിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി രക്ഷകർത്താക്കളുടെ ആശങ്ക അകറ്റുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
12 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് നൽകുന്നതിനായി ഡ്രഗ് കൺട്രോളർ ഓഫ് ഇൻഡ്യയുടെ അനുവാദമുള്ള വാക്സിനുകളാണ് കോർ ബി വാക്സിനും കോവാക്സിനുമെങ്കിലും നിലവിൽ കോർ ബി വാക്സിനാണ് കുട്ടികൾക്ക് നൽകുന്നതിന് നിർദേശം ഉള്ളത്.
















